തബു മലയാളത്തിലേക്ക് വീണ്ടും


tabu - Keralacinema.com
കാലാപാനിയിലൂടെ മലയാള സിനിമയില്‍ കാലുകുത്തിയ ബോളിവുഡ് സുന്ദരി തബു വീണ്ടും മലയാളത്തിലേക്ക് വരുന്നു. ഉറുമിയാണ് തബു അവസാനമായി അഭിനയിച്ച മലയാള ചിത്രം. അജി ജോണാണ് ആംഗ്രി ബേഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന റോളുകളില്‍ അഭിനയിക്കുന്നു. ഹോട്ടല്‍ കാലിഫോര്‍ണിയക്ക് ശേഷം അജി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments