കേരളത്തില്‍ നിന്ന് പുതിയ ടാബ്ലറ്റ് പി.സി -ദക്ഷ


ആകാശ് ടാബ്ലറ്റിന് പുതിയ എതിരാളി. കേരളത്തില്‍ നിന്നാണ് പുതിയ ടാബ്ലറ്റ് പി.സി യുടെ വരവ്. ടെല്‍മോകോ കമ്പനിയാണ് ആറ്റിറ്റിയൂഡ് ദക്ഷ എന്ന പേരില്‍ ടാബ്ലറ്റ് പി.സി പുറത്തിറക്കിയത്. 7 ഇഞ്ച് പി.സി ക്ക് വില 5399 രൂപ മാത്രം.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ബിസിനസ് ഇന്‍കുബേറ്ററില്‍പെട്ട കമ്പനിയാണ് ടെല്‍മോകൊ.
ദക്ഷക്ക് കപ്പാസിറ്റിവ് 5.0 ടച്ച് സ്‌ക്രീനാണ്. 1.2 Ghz റാം, കോര്‍ടെക്‌സ് A8 പ്രൊസസര്‍, 512 എം.ബി DDR റാം, HDMI port, 3G, LAN സംവിധാനങ്ങളുമുണ്ട്.
1080 പിക്‌സല്‍ എച്ച് .ഡി വീഡിയോ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. 3800 mAh ബാറ്ററിയാണ് ഇതിന്. 6 മണിക്കൂര്‍ ബാക്കപ്പ് ഓഫര്‍ ചെയ്യുന്നു.
മെയ് 15 മുതല്‍ ദക്ഷ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

Comments

comments