സിസ്റ്റം ഹെല്‍ത്ത് റിപ്പോര്‍ട്ട്


വിന്‍ഡോസ് 7 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. ഇതുപയോഗിച്ച് ഇതുപയോഗിച്ച് സിസ്റ്റം ഹെല്‍ത്ത് റിപ്പോര്‍ട്ട് ക്രിയേറ്റ് ചെയ്ത് പെര്‍ഫോമന്‍സ് തകരാറുകളുണ്ടോയെന്ന് പരിശോധിക്കാം.
നിങ്ങളുടെ സിസ്റ്റത്തിന് എന്തെങ്കിലും എറര്‍ നേരിടുമ്പോള്‍ റിസോഴ്സ് ആന്‍ഡ് പെര്‍ഫോമന്‍സ് മോണിട്ടര്‍ വഴി സി.പി.യു, മെമ്മറി, നെറ്റ്വര്‍ക്ക് കണക്ഷന്‍, തുടങ്ങി പല കാര്യങ്ങളും അനലൈസ് ചെയ്ത് ട്രബിള്‍ഷൂട്ട് ചെയ്യാം. വിശദമായ ഒരു റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ക്രിയേറ്റ് ചെയ്തെടുക്കാം.
ഹെല്‍ത്ത് റിപ്പോര്‍ട്ട് ജെനറേറ്റ് ചെയ്യുന്നതിന് അഡ്മിനിസ്ട്രേറ്റിവ് പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. സ്റ്റാര്‍ട്ട മെനുവില്‍ പോയി സെര്‍ച്ചില്‍ പെര്‍ഫോന്‍സ് എന്ന് സെര്‍ച്ച് ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ Performance Information and Tools എന്നതില്‍ ക്ലിക്ക്ചെയ്യുക.Performance Information and Tools ല്‍ Advanced Tools ക്ലിക്ക് ചെയ്യുക.

അതില്‍ Generate a System Health Report ക്ലിക്ക് ചെയ്യുക. 60 സെക്കന്‍ഡ് സ്കാനിങ്ങ് സിസ്റ്റത്തില്‍ നടക്കും.

System Diagnostic Report
Diagnostic Results
Software Configuration
Hardware Configuration
CPU
Network
Disk
Memory
Report Statistics എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ലഭിക്കും.

Comments

comments