സിസ്റ്റം ബൂട്ട് അപ് ടൈം കുറയ്ക്കാം


സിസ്റ്റം ബൂട്ട് അപ് ടൈം കുറയ്ക്കാം
പലരും നേരിടുന്ന പ്രശ്നമാണ് ബൂട്ടപ്പ് ടൈമിന്റെ ദൈര്‍ഘ്യം. കംപ്യൂട്ടര്‍ ഓണ്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാകാന്‍ ഏറെ നേരം കാത്തിരിക്കുക പ്രയാസം തന്നെയാണ്. ഇത് കുറയ്ക്കാന്‍ ഏതാനും മാര്‍ഗ്ഗങ്ങളിതാ.
1.ഹാര്‍ഡ് ഡിസ്ക് ചെക്കപ്പ്
ഹാര്‍ഡ് ഡിസ്കുകള്‍ ഡിജിറ്റലായും, ഫിസിക്കലായും തകരാറുവരുന്നത് മൂലം ബൂട്ടപ്പ് ടൈം വര്‍ദ്ധിക്കാം. നിങ്ങള്‍ ഹാര്‍ഡ് ഡിസ്കിന്റെ ഹെല്‍ത്ത് ചെക്കിങ്ങ് നടത്തേണ്ടത് ആവശ്യമാണ്. ഇടക്കിടെ ഇത് ചെയ്യാം.
ഇതിന് സ്റ്റാര്‍ട്ട് എടുത്ത് കംപ്യൂട്ടറില്‍ ഡിസ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടിസ് എടുക്കുക. ചെക്ക് ഡ്രൈവ്സ് ഹെല്‍ത്ത് സെലക്ട് ചെയ്യുക. ഇത് ചെയ്താല്‍ റിപ്പയര്‍ ഒപ്ഷന്‍സ് ലഭിക്കും.
2. ഹാര്‍ഡ് ഡിസ്ക് ഡിഫ്രാഗ് ചെയ്യുക. ഇത് ഫയലുകളെ ഓര്‍ഗനൈസ് ചെയ്യുകയും പ്രവര്‍ത്തന മികവ് കൂട്ടുകയും ചെയ്യും. മൈകംപ്യൂട്ടര്‍ തുറന്ന് സി ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക. അതില്‍ ടൂള്‍സ് മെനുവില്‍ ഡിഫ്രാഗ്മെന്റ് സെലക്ട് ചെയ്യുക.
3.അനാവശ്യമായ പ്രോഗ്രാമുകളെ സ്റ്റാര്‍ട്ടപ്പില്‍ ഒഴിവാക്കുക
നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പല പ്രോഗ്രാമുകളും കംപ്യൂട്ടര്‍ ഓണാവുമ്പോഴേ ലോഡ് ചെയ്യും. ഇത് ബൂട്ടപ്പ് ടൈം കൂട്ടുന്നതിന് കാരണമാകും.അതിനാല്‍ ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ സ്റ്റാര്‍ട്ടപ്പില്‍ ഒഴിവാക്കുക.
ഇതിന് സ്റ്റാര്‍ട്ട് എടുത്ത് രണ്‍ സെല്ക്ട് ചെയ്യുക. msconfig എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ സ്റ്റാര്‍ട്ടപ്പില്‍ നിങ്ങള്‍ക്ക് ഒഴിവാക്കേണ്ടുന്ന പ്രോഗ്രാമുകള്‍ അണ്‍ ചെക്ക് ചെയ്യുക. ഒകെ നല്കുക.

Comments

comments