ശ്യാമപ്രസാദിന്റെ ആദ്യ കൊമേഴ്സ്യല്‍ ചിത്രം ‘ഇവിടെ’


ശ്യാമപ്രസാദിന്റെ ആദ്യ കൊമേഴ്സ്യല്‍ ചിത്രമെന്ന പ്രത്യേകതയുമായാണ് ഇവിടെ എന്ന ചിത്രം വരുന്നത്. പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്നത്. അജു വര്‍ഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള താരങ്ങളും ഇവിടെയില്‍ അണിനിരക്കും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എറിക് ഡിക്സന്‍. അന്തര്‍ദേശീയ നിലവാരത്തില്‍ ഒരുക്കുന്ന ഈ ക്രൈം ത്രില്ലറില്‍ അഭിനേതാക്കളും മറ്റു അണിയറപ്രവര്‍ത്തകരല്ലൊം വിദേശത്തുനിന്നുള്ളവരാണ്. അമേരിക്കയിലെ പട്ടണപ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥയാണ് പറയുന്നത്. അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകമാണ് പ്രമേയം. ഇതിന്റെ ചുരുളഴിക്കാന്‍ വരുന്ന ഇന്ത്യന്‍ വംശജനും അറ്റ്ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി പൃഥ്വിരാജ് എത്തുന്നു. ഇംഗീഷ് സംഭാഷണങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അജയന്‍ വേണുഗോപാലനാണ്.

English summary : Syam prasad’s first commercial film Ivide

Comments

comments