അക്കല്‍ദാമയിലെ പെണ്ണായി ശ്വേത


കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ വേണ്ടി പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി ഒരു സ്ത്രീ ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘അക്കല്‍ദാമയിലെ പെണ്ണ്’.നവാഗതനായ ജയറാം കൈലാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശ്വേതാമേനോന്‍, മാളവിക എസ്. നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്വേതാമേനോന്‍റെ മകളായാണ് മാളവിക ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പോള്‍ മീഡിയാ ആന്‍ഡ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസിം അരിക്കുളം നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനീത്, സുധീര്‍കരമന, ജാഫര്‍ ഇടുക്കി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജയേഷ് തമ്പാന്‍, ഷാജു ശ്രീധര്‍, അഷറഫ് പീരുമേട്, രാജേഷ് ഹെബ്ബാര്‍, നന്ദകിഷോര്‍, ശ്രീജിത്ത്, ചാലി പാല, ബേബി ശ്രിത മാനസ, ബേബി ശ്രദ്ധ സുധീര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

English summary : Swetha as Akaldamile Pennu

Comments

comments