ഹോമിയോ ‌ഡോക്ടറുടെ വേഷത്തിൽ ശ്വേത


നവാഗതനായ കെ.പി.തിലകരാജ് സംവിധാനം ചെയ്യുന്ന മഴയറിയാതെ എന്ന സിനിമയിലൂടെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ശ്വേതമേനോന്‍ തിരിച്ചെത്തുന്നു. മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശ്വേതാ മേനോൻ വീണ്ടും ഒരിക്കൽ കൂടി ഡോക്ടറുടെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. സ്കൂൾ വിദ്യാർത്ഥിയായ മകനൊപ്പം ജീവിക്കുന്ന സാമൂഹ്യ പ്രവർത്തക കൂടിയായാണ് ശ്വേതയുടെ കഥാപാത്രം. കലാഭവൻ മണിയാണ് ചിത്രത്തില്‍ ശ്വേതയുടെ ഭർത്താവിന്റെ വേഷം ചെയ്യുന്നത്. നടന്‍ ബാബുരാജും ചിത്രത്തില്‍ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ദിവസം സ്കൂളിൽ പോകുന്ന മകൻ ഒരു കുറ്റകൃത്യത്തിൽ അകപ്പെടുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാതന്തു.

English summary : sweta to play the role of Homeo doctor

Comments

comments