സുരേഷ്‌ഗോപി, ജയസൂര്യ, ആസിഫ്‌ എന്നിവര്‍ അപ്പോത്തിക്കിരിയുമായി എത്തുന്നു


Sureshgopi, Jayasurya, Asif is coming with Appothikiri

മേല്‍വിലാസം എന്ന ചിത്രത്തിനു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ജയസൂര്യയും ആസിഫ് അലിയും ഒന്നിക്കുന്നു. അറമ്പന്‍കുടിയില്‍ സിനിമാസിന്റെ ബാനറില്‍ ഡോ. ബേബി മാത്യുവും ഡോ. ജോര്‍ജ് മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഹരിനായര്‍. ഹേമന്ദ് കുമാറും മാധവ് രാമദാസനുമാണ് തിരക്കഥയെഴുതുന്നത്. അടുത്ത വര്‍ഷം ജൂലൈയില്‍ പാലക്കാടാണ് ചിത്രീകരണം ആരംഭിക്കുന്നത്.

മാധവ് രാമദാസിന്‍റെ മേല്‍വിലാസം സാമ്പത്തികമായി വന്‍വിജയമായില്ലെങ്കിലും ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു. സുരേഷ് ഗോപി , പാര്‍ത്ഥിപന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങള്‍.

English summary : Sureshgopi, Jayasurya, Asif is coming with Appothikiri

Comments

comments