സുരേഷ് ഉണ്ണിത്താന്‍ മടങ്ങിവരുന്നു


Ayal Malayalam Movie - Keralacinema.com
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയാള്‍’ . സീ ഷെല്‍ മുവീസിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും എലമെന്റ്സ് വിഷന്റെ ബാനറില്‍ എം. ടി. ദിലീപ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ഡോ. കെ അമ്പാടി ആണ്. നിര്‍വഹിച്ചിരിക്കുന്നത്. ഗന്ധര്‍വ്വ വീക്ഷണമുള്ള ഒരു പുള്ളുവന്റെ കഥയാണ്‌ 1950 കളുടെ പശ്ചാത്തലത്തില്‍ പറയുന്നത്. ദാസന്‍ എന്ന പുള്ളുവനായി ലാലും എത്തുമ്പോള്‍ നായികമാരായി ഇനിയ , ലെന , ലക്ഷ്മി ശര്‍മ്മ എന്നിവരും അഭിനയിക്കുന്നു .ദേവദാസ് ,എം ടി പ്രദീപ്‌കുമാര്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര , ആര്‍. സോമശേഖരന്‍ , എം ജി അനില്‍ എന്നിവര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ സുജിത് വാസുദേവ്

Comments

comments