
പ്രശാന്ത് മാമ്പുളിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പപ്പ. ഭഗവാൻ, ലവ് സ്‌റ്റോറി എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശാന്ത് മാമ്പുളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. പ്രശസ്ത തമിഴ് തമിഴ്‌നടൻ സത്യരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നന്ദന ആർട്‌സിന്റെ ബാനറിൽ ബിജു മൈനാഗപ്പള്ളിയാണ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. പീരുമേട്, ഊട്ടി, കുട്ടിക്കാനം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. റിയാസ് ഖാൻ, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവൻ, സുരേഷ് കൃഷ്ണ, ശശി കലിംഗ, കൃഷ്ണകുമാർ, സുധീഷ്, ലെന, പ്രവീണ, നീനാ കുറുപ്പ്, സബിതാ ആനന്ദ് എന്നിവരാണ് മറ്റു താരങ്ങൾ.
English Summary : Suresh Gopi to be Papa