സുരേഷ് ഗോപി മടങ്ങി വരുന്നു


Suresh Gopi coming back - Keralacinema.com
ജോഷി സംവിധാനം ചെയ്യുന്ന കാശ്മീരില്‍ ജയറാമിനോടൊപ്പം സുരേഷ് ഗോപിയും അഭിനയിക്കുന്നു. മുഴുവന്‍ സമയ ചാനല്‍ അവതാരകന്‍റെ വേഷത്തിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. അടുത്തിടെ ബി. ഉണ്ണികൃഷ്ണന്‍റെ മിസ്റ്റര്‍ ഫ്രോഡില്‍ അഭിനയിക്കുമെന്ന് കേട്ടിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. കാശ്മീരിന് തിരക്കഥയെഴുതുന്ത് സേതുവാണ്. കാശ്മീരില്‍ ചിത്രീകരിക്കുന്ന രണ്ടാം ഷെഡ്യൂളിലാണ് സുരേഷ് ഗോപി അഭിനയിക്കുക. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന്‍റെ പരാജയശേഷം ഇതുവരെ സുരേഷ് ഗോപി മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ആകെ അഭിനയിച്ചത് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഐ യിലാണ്.

Comments

comments