ആലത്തൂരിലെ ഇത്തിരി വെട്ടത്തില്‍ സുരേഷ് ഗോപിയും രമ്യ നമ്പീശനും ഒന്നിക്കുന്നു


Suresh Gopi and Ramya Nambisan is teaming UP for Alathoorile Ithirivettam

നവാഗതനായ സുരേഷ് പാലഞ്ചേരി സംവിധാനം ചെയ്യുന്ന ആലത്തൂരിലെ ഇത്തിരി വെട്ടം എന്ന ചിത്രത്തില്‍ പാട്ടുകാരിയായും അഭിനേത്രിയാ യുമൊക്കെ തിളങ്ങി നില്‍ക്കുന്ന രമ്യാ നമ്പീശന്‍ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ നായികയാവുന്നു. നീണ്ട ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയാണ്. സുരേഷ് ഗോപിയെയും രമ്യ നമ്പീശനെയും കൂടാതെ നെടുമുടി വേണു, സണ്ണി വെയിന്‍, മാമൂക്കോയ, കോട്ടയം നസീര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അന്തരിച്ച ഗാന രചയ്താവ് ഗിരീഷ് പുത്തഞ്ചേരി നേരത്തെ എഴുതി വച്ചിരുന്ന ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നു. ലക്ഷ്മി കാര്‍ത്തിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി രാജ ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English Summary : Suresh Gopi and Ramya Nambisan is teaming UP for Alathoorile Ithirivettam

Comments

comments