തകര ജോഡി വീണ്ടും


prathap surekha - Keralacinema.com
മലയാളത്തിലെ എന്നത്തേയും പ്രശസ്തമായ ചലച്ചിത്രം തകര ഏറെ ശ്രദ്ധ നേടിയത് അതിലെ പ്രധാന അഭിനേതാക്കളായ പ്രതാപ് പോത്തന്‍റെയും, സുരേഖയുടെയും അഭിനയം വഴിയാണ്. രതിയും, പകയുമെല്ലാം ഇഴ ചേര്‍ന്ന ഈ റിയലിസ്റ്റിക് ചിത്രം സംവിധാനം ചെയ്തത് ഭരതനായിരുന്നു. ആവാരം പൂ എന്ന പേരില്‍ ഭരതന്‍ പിന്നീട് ഈ ചിത്രം തമിഴിലേക്ക റീമേക്ക് ചെയ്തു. സുരേഖയുടെ ഈ ചിത്രത്തിലെ പ്രകടനം പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്രതാപ് പോത്തനും, സുരേഖയും വീണ്ടും ഒരുമിക്കുകയാണ്. പാരിസ് പയ്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഇവരുടെ മടങ്ങി വരവ്. കാതല്‍ സന്ധ്യ, നിശാന്ത സാഗര്‍, മണിക്കുട്ടന്‍, ശ്രീജിത് രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗനായ അരുണ്‍ സിതാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്‍ സിനി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments