സാരഥി എന്ന ചിത്രത്തില്‍ ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയ്ന്‍ എത്തുന്നു


Sunny-wayne-Keralacinema
Sunny-wayne-Keralacinema

ആദ്യചിത്രമായ സെക്കന്റ് ഷോയിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ശ്രദ്ധനേടുകയും ചെയ്ത യുവതാരമാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോയ്ക്ക് ശേഷം സണ്ണി സഹനടനായും നായകനായും ഒട്ടേറെ ചിത്രങ്ങളെത്തി. ഇപ്പോഴിതാ സണ്ണി തീര്‍ത്തും വ്യത്യസ്തമായൊരു വേഷം ചെയ്യാന്‍ പോവുകയാണ് പുതിയ ചിത്രത്തില്‍. ഗോപാലന്‍ മനോജ് ഒരുക്കുന്ന സാരഥി എന്ന ചിത്രത്തില്‍ ഒരു ആംബുലന്‍സ് ഡ്രൈവറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ അഭിനയിക്കാന്‍
പോകുന്നത്. ജീവിതത്തില്‍ പ്രത്യേകിച്ച് ആരോടും ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ ജീവിയ്ക്കുന്ന യുവാവിന്‍റെ ജീവിതത്തില്‍ ഒരു മൃതദേഹവും കൊണ്ടുള്ള യാത്ര വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

English Summary: Sunny Wayne to play the role of Ambulance driver in Film Sarathi

Comments

comments