സണ്ണി വെയിനെ പോലീസിലേക്കെടുത്തു


രവീൺ പ്രഭുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സണ്ണി വെയ്ന്‍ കാക്കിയണിയുന്നു. വില്ലൻ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം ആദ്യമായാണ് കാക്കിയണിയുന്നത്. സണ്ണിയുടെ സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു പ്രവീൺ.

മറ്റ് സിനിമകളിലൊക്കെ കണ്ടു ശീലിച്ചതു പോലെ കടുകട്ടി ഡയലോഗുകളൊന്നും പറയുന്ന പൊലീസുകാരനല്ല ഇദ്ദേഹം. വളരെ രസികനാണ് താനവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമെന്ന് സണ്ണി പറയുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഇതു വരെ തീരുമാനിച്ചിട്ടില്ല. ഇതൊരു എന്റർടെയിനർ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും.

English summary : sunny wayne got selected in police

Comments

comments