സുനില്‍ ഇബ്രാഹിം വീണ്ടും


chapters - Keralacinema.com
ചാപ്റ്റേഴ്സ് എന്ന ചിത്രം സംവിധാനം ചെയ്ത സുനില്‍ ഇബ്രാഹിം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. പുതിയ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത് നിവിന്‍ പോളി, ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍ എന്നിവരാണ്. മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടന്നുവരുന്നു. ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ്. മൈല്‍സ്റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.

Comments

comments