സുകുമാരിക്ക് വിട


Sukumari died - keralacinema.com
മലയാളത്തിലെ പ്രമുഖ നടി സുകുമാരി അന്തരിച്ചു. പൂജാമുറിയിലെ വിളക്കില്‍ നിന്ന് പൊള്ളലേറ്റ് കഴിഞ്ഞ 25 നാണ് ചെന്നൈയിലെ ഗ്ലോബല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദായാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി,​ കന്നഡ തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്താം വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലും കാരക്ടര്‍ വേഷങ്ങളിലും ഒരേ പോലെ തിളങ്ങിയ നടിയാണ് സുകുമാരി. 1974,1979,1983,1985ലും മികച്ച സഹനടിക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് സുകുമാരിക്ക് ലഭിച്ചു. ത്രിജി യാണ് അവസാന ചിത്രം.

Comments

comments