സുരേഷ്‌ഗോപി വീണ്ടും കാക്കിയണിയുന്നു


Suesh gopi to don the police uniform again

മലയാളസിനിമയില്‍ പോലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നു. സുരേഷ് ഗോപി ഉന്നത പോലീസ് ഉദ്യോഗസ്ഥനാകുന്ന ചിത്രത്തിന്‍റെ പേര് റീയല്‍ പ്‌ളേയേഴ്‌സ് എന്നാണ്. ടിവിന്‍ വര്‍ഗീസ്‌ എന്ന നവാഗതസംവിധായകന്‍റെ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വൈ വി രാജേഷാണ്. ചിത്രം നിര്‍മ്മിക്കുന്നത്‌ വികെ പ്രകാശാണ്‌. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ പോലീസില്‍ ജോലി ലഭിക്കുകയും ആന്തരിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പുറത്തുപോകുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ വോളിബോള്‍ അക്കാദമി സംരക്ഷിക്കാന്‍ സുരേഷ്‌ഗോപിയുടെ പോലീസുകാരന്‍ എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. സംവിധായകന്‍ ജോയി മാത്യൂ, മങ്കിപെന്‍ ഫെയിം മാസ്‌റ്റര്‍ സനൂപ്‌ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്‌.

English Summary : Suesh Gopi to don the Police Uniform Again

Comments

comments