ഗൂഗിള്‍ റീഡറിന് പകരക്കാര്‍


Google reader substitute - Compuhow.com
ഗൂഗിള്‍ റീഡര്‍ അഥവാ ആര്‍.എസ്.എസ് ഈ വര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സൈറ്റുകളും ബ്ലോഗുകളുമൊക്കെ വ്യാപകമായി ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ പകരം ഒരു സംവിധാനം കണ്ടെത്തുന്നതും, നിലവിലുള്ള ഫീഡുകള്‍‌ ബാക്കപ്പ് എടുത്ത് വെയ്ക്കുന്നതും നന്നായിരിക്കും.
ഗൂഗിള്‍ റീഡറിന് പകരമുപയാഗിക്കാന്‍ പറ്റുന്ന ചില ഫീഡ് സര്‍വ്വീസുകളിതാ.

Omea Reader
വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. റീഡിങ്ങ് എന്നതിനപ്പുറം ഒരു ബുക്ക് മാര്‍ക്ക് മാനേജര്‍ കൂടിയാണിത്. ഇന്‍ഫര്‍മേഷന്‍ ഓര്‍ഗനൈസേഷന്‍, സെര്‍ച്ചിംഗ് തുടങ്ങിയവയും ഇതില്‍ സാധ്യമാണ്.
http://www.jetbrains.com/omea/reader/

Netvibes
വിഡ്ജറ്റുകളായും ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ് ഫോം ആണിത്. ഗൂഗിള്‍ റീഡര്‍ സബ്സ്ക്രിപ്ഷന്‍ ഇതിലേക്ക് ആഡ് ചെയ്യുകയും ചെയ്യാം.
http://www.netvibes.com/en

Feedly
ഗൂഗിള്‍ റീഡറിന്‍റെ ഏറ്റവും പ്രശസ്തമായ പകരക്കാരനാണിത്. ഗൂഗിള്‍ റീഡറില്‍ നിന്ന് വ്യത്യസ്ഥമായി ന്യൂസ് പേപ്പറിന്‍റേത് പോലുള്ള ഇന്‍റര്‍ഫേസാണ് ഇതിന്. വളരെ റീഡര്‍ ഫ്രണ്ട്ലിയാണ് ഫീഡ്‍ലി. ഇത് ക്രോമിലും, ഫയര്‍ഫോക്സിലും എക്സ്റ്റന്‍ഷനായി ഫീഡ്‍ലി ഉപയോഗിക്കാം.
www.feedly.com

Reeder
വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഗൂഗിള്‍ റീഡറിന്‍റെ ക്ലയന്‍റ് ആപാണ് Reeder.
http://reederapp.com/

Comments

comments