യുട്യൂബ് കേള്‍ക്കാന്‍ Streamus


Youtube - Compuhow.com
യുട്യൂബ് വീഡിയോ ഷെയറിങ്ങ് സൈറ്റാണെങ്കിലും ഏറ്റവും പുതിയതടക്കമുള്ള ക്വാളിറ്റി സോങ്ങ് വീഡിയോകള്‍ യുട്യൂബില്‍ അനേകമുണ്ട്. മിക്കവാറും എല്ലാ തരത്തിലും പെട്ട പാട്ടുകള്‍ യുട്യൂബില്‍ സുലഭമാണ്. മിക്കപ്പോഴും ഇവയൊക്കെ ഒറിജിനലായിരിക്കുമെന്ന മെച്ചവുമുണ്ട്.

Streamus എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് സൈറ്റ് തുറക്കാതെ തന്നെ മ്യൂസിക് പ്ലേ ചെയ്യാം. ഈ എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അഡ്രസ് ബാറിനരികെ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇവിടെ ക്ലിക്ക് ചെയ്ത് പ്ലേ ലിസ്റ്റുകള്‍ ഓര്‍ഗനൈസ് ചെയ്യാം. അതില്‍ തന്നെ പ്ലേ ബട്ടണും പോസ് ബട്ടണും കാണാം.
Streamus-compuhow.com
ലിങ്ക് ആഡ് ചെയ്തോ, സെര്‍ച്ച് ചെയ്തോ വീഡിയോകള്‍ കണ്ടെത്താം.
ഇതിലെ റിപ്പീറ്റ് ബട്ടണ്‍ റേഡിയോ ബട്ടണായും ഉപയോഗിക്കാം. കറന്‍റ് പ്ലേ ലിസ്റ്റിലേക്ക് ഇതുവഴി മാച്ചിങ്ങായ പാട്ടുകളും ചേര്‍ക്കാനാവും. പുതിയ പാട്ടുകള്‍ കേട്ട് ബ്രൗസ് ചെയ്യാന്‍ ഈ എക്സ്റ്റന്‍ഷന്‍ സഹായിക്കും.

DOWNLOAD

Comments

comments