സ്ട്രീമിങ്ങ് വീഡിയോ റെക്കോഡര്‍


നിരവധി സൈറ്റുകള്‍ വീഡിയോ സ്ട്രീമിങ്ങ് നടത്തുന്നുണ്ട്. മികച്ച വീഡിയോകള്‍ ഇവയില്‍ പ്രക്ഷേപണം ചെയ്യാറുണ്ട്. തല്സമയ വാര്‍ത്തകള്‍ പോലുള്ള പ്രാധാന്യമുള്ള കാര്യങ്ങള്‍ ഇവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. Streaming Video Recorder ഇതിനുപയോഗിക്കാവുന്ന ഒരു ആപ്ലികേഷനാണ്.

ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് രണ്ട് പ്രവൃത്തികള്‍ ചെയ്യേണ്ടതുണ്ട്. ഒന്ന് ഡൗണ്‍ലോഡിങ്ങും, രണ്ട് കണ്‍വെര്‍ഷനും. എന്നാല്‍ Streaming Video Recorder ല്‍ ഇവ രണ്ടും സാധിക്കും. ഇത് ഒരു ഡെസ്ക് ടോപ്പ് ആപ്ലിക്കേഷനാണ്. ഓട്ടോമാറ്റിക്കായി, സ്ട്രീമിങ്ങ് നടത്തുന്ന എഫ്.എല്‍.വി, എം.പി 4 വീഡിയോകള്‍ കണ്ടെത്തും. ഇത് പോപ്പ് അപ് വഴി ഡെസ്ക്ടോപ്പില്‍ കാണിക്കും.
ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ കണ്‍വെര്‍ട്ട് ചെയ്യാവുന്ന അനേകം ഫോര്‍മാറ്റുകളും ഇതില്‍ ലഭിക്കും.
ഇതിന്റെ ട്രയല്‍ വേര്‍ഷന്‍ ഫ്രീയായി ലഭിക്കും.
www.recordstreamingvideo.net

Comments

comments