പി.സിയില്‍ നിന്ന് ആന്‍ഡ്രോയ്ഡിലേക്ക് സ്ട്രീം ചെയ്യാം


jeanuscam - Compuhow.com
ചിലപ്പോഴെങ്കിലും സ്വന്തം വീട്ടില്‍ നിന്ന് ഫോണിലേക്ക് ലൈവ് വിഡിയോ ലഭിച്ചിരുന്നുവെങ്കിലെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. പെട്ടന്നൊരാവശ്യത്തിനോ, എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ ഇങ്ങനെ ഫോണ്‍ വഴി ലൈവ് വീഡിയോ ലഭിച്ചാല്‍ അത് നല്ലൊരു സംവിധാനമാണ്. ഇത്തരം ആവശ്യത്തിനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് JenausCam.
വിന്‍ഡോസിന് വേണ്ടിയുള്ള ഈ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറും വെബ്ക്യാമും ഒരു സര്‍വെയ് ലന്‍സ് സിസ്റ്റമായും ഉപയോഗിക്കാം. റിയല്‍ടൈം വീഡിയോകള്‍ ഇതുപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണില്‍ കാണാന്‍ സാധിക്കും.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഒരു ഐ.ഡി പ്രോഗ്രാം സൈറ്റില്‍ ക്രിയേറ്റ് ചെയ്യണം. ഇമെയില്‍ അഡ്രസ് ഇതിനായി ഉപയോഗിക്കാം. ലോഗിന്‍ ചെയ്തതിന് ശേഷം Record ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തന്നെ ഫോണിലേക്ക് സ്ട്രീമിങ്ങ് ആരംഭിക്കും.
സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കേണ്ടുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറില്‍ ഉപയോഗിച്ച അതേ ഇമെയില്‍ അഡ്രസും പാസ്വേഡും ഫോണിലും ഉപയോഗിക്കുക.
ഈ പരിപാടിക്ക് ഏറ്റവും അത്യാവശ്യം തടസമില്ലാത്ത മികച്ച സ്പീഡുള്ള ഇന്‍റര്‍നെറ്റ് കണക്ഷനാണ്. വേണമെങ്കില്‍ സ്ട്രീം ചെയ്യുന്ന വീഡിയോ കംപ്യൂട്ടറില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുകയും ചെയ്യാം.

Download

Comments

comments