StopFrameAnimator – സ്റ്റോപ്പ് മോഷന്‍ ആനിമേഷന്‍



സ്റ്റോപ്പ് മോഷന്‍ ആനിമേഷന്‍ എന്നത് സ്റ്റില്‍ ഇമേജുകളുടെ ഒരു സീരീസ് കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ്. ഇന്നത്തെ ഹൈ എന്‍ഡ് ആനിമേഷന്‍ പ്രോഗ്രാമുകളൊക്കെ വരുന്നതിന് മുമ്പ് ഹോളിവുഡ് സിനിമകളില്‍ വരെ ഈ ടെക്നോളജിയായിരുന്നു ഉപയോഗിച്ചിരുന്നത്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ ലളിതമായ സ്റ്റോപ്പ് മോഷന്‍ ആനിമേഷനുകള്‍ നിര്‍മ്മിക്കാന്‍ പരീക്ഷിച്ച് നോക്കാവുന്ന ഒരു സൈറ്റാണ് Stop Frame Animator.
ഇതൊരു പ്രൊഫഷണല്‍ മികവുള്ള ആപ്ലിക്കേഷനല്ല. ആനിമേഷനെക്കുറിച്ച് മനസിലാക്കാനും, രസകരമായ ചില പ്രവൃത്തികള്‍ ചെയ്ത് നോക്കാനും ഇത് ഉപയോഗിക്കാം.
ബാക്ക് ഗ്രൗണ്ടുകള്‍, സൗണ്ട്, ഒബ്ജക്ടുകള്‍ എന്നിവ ഇതിലുണ്ടാവും. ഇവ മൂവ് ചെയ്ത് സ്റ്റില്ലുകള്‍ എടുക്കാം. ഇങ്ങനെ തുടര്‍ച്ചയായി എടുക്കുന്ന സ്റ്റില്ലുകള്‍ ചേര്‍ത്താണ് ആനിമേഷന്‍ നിര്‍മ്മിക്കുക. ചെയ്ത ആനിമേഷനുകള്‍ ഫുള്‍സ്ക്രീനില്‍ കാണാനും സാധിക്കും.
www.culturestreet.org.uk/activities/stopframeanimator

Comments

comments