സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്നുള്ള മെയില്‍ നോട്ടിഫിക്കേഷനുകള്‍ തടയാം


notification - Compuhow.com
ഫേസ്ബുക്ക്, ട്വിറ്റര്‍, തുടങ്ങി അനേകം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഇന്ന് സജീവമാണ്. ഇവയിലൊക്കെ ഇമെയില്‍ നല്കിയാവും സൈന്‍ അപ് ചെയ്യുക. ഒരു പ്രശ്നമെന്നത് ഇത്തരം സൈറ്റുകളില്‍ നിന്ന് ദിനംപ്രതി ലഭിക്കുന്ന മെയില്‍ നോട്ടിഫിക്കേഷനുകളാണ്. നിങ്ങളുടെ ഇന്‍ബോക്സ് നിറയ്ക്കാന്‍ പാകത്തില്‍ മെയിലുകള്‍ വന്നുകൊണ്ടിരിക്കും.
ഓരോ സൈറ്റുകള്‍ക്കും വേണ്ടി വ്യത്യസ്ഥമായി സെറ്റിങ്ങുകള്‍ നടത്തി മെയിലുകള്‍ തടയാനാവും. എന്നാല്‍ കൂടുതല്‍ സമയലാഭം നേടാനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചേക്കാം. മെയിലിനൊപ്പമുള്ള stop email notifications എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തും അണ്‍സബ്സ്ക്രൈബ് ചെയ്യാമെങ്കിലും ഇവിടെ പരിചയപ്പെടുത്തുന്നത് Notification Control. എന്ന നോട്ടിഫികേഷന്‍ കണ്‍ട്രോള്‍ സര്‍വ്വീസാണ്.
ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു സര്‍വ്വീസാണ്. ഇതില്‍ ലോഗിന്‍ ചെയ്ത ശേഷം നേരിട്ട് വെബ്പേജിലെ നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ് എടുത്ത് അനാവശ്യമായ മെയിലുകള്‍ ക്ലിയര്‍ ചെയ്യാം.
Twitter, Facebook, Google, Tumblr, YouTube, Foursquare, LinkedIn, StumbleUpon, Pinterest തുടങ്ങി ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

http://notificationcontrol.com/

Comments

comments