ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ടൈംലൈനില്‍ പോസ്റ്റ് ചെയ്യുന്നത് തടയാം.


നിങ്ങളുടെ ടൈംലൈനില്‍ മറ്റുള്ളവര്‍ ചിത്രങ്ങളും മറ്റും നേരിട്ട് പോസ്റ്റ് ചെയ്യാറുണ്ടാവും. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സുഹൃത്തുക്കള്‍ ചിലപ്പോള്‍ അശ്ലീല ചിത്രങ്ങളും മറ്റും ഇങ്ങനെ പോസ്റ്റ് ചെയ്ത് പണി തന്നാല്‍ അത് ഏറെ പ്രശ്നങ്ങളുണ്ടാക്കും.

ഫേസ്ബുക്കിലെ privacy settings ല്‍ ചില മാറ്റങ്ങള്‍ വരുത്തി ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്നത് തടയാനാവും. ഇത് ചെയ്യാന്‍ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് വലത് വശത്ത് മുകളില്‍ കാണുന്ന ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

Account Settings എടുത്ത് Timeline and Tagging ല്‍ ക്ലിക്ക് ചെയ്യുക.
Facebook time line - Compuhow.com
Who can post in your timeline? എന്നയിടത്ത് Edit ക്ലിക്ക് ചെയ്ത് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് Only Me എടുക്കുക.

Comments

comments