ബ്ലോഗ് മോഷണം തടയാന്‍


ഇന്റര്‍‌നെറ്റില്‍ ഏറ്റവുമധികം നടക്കുന്ന നിയമ വിരുദ്ധ പ്രവൃത്തി ഏതെന്ന് ചോദിച്ചാല്‍ അനധികൃതമായ ആര്‍ട്ടിക്കിള്‍ മോഷണം എന്ന് പറയാം. ആരെങ്കിലും കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കുന്ന ആര്‍ട്ടിക്കിളുകള്‍ യാതൊരു കഷ്ടപ്പാടുമില്ലാതെ സ്വന്തം പേരില്‍ വേറൊരു ബ്ലോഗില്‍ കോപ്പി പേസ്റ്റ് ചെയ്ത് ഒറിജിനലിനേക്കാള്‍ ഹിറ്റ് നേടുന്നവരുണ്ട്. ഇതിന് എന്താണ് പ്രിതിവിധി. ഏറെയുണ്ട് പരിഹാരങ്ങള്‍.
ഒരു ജാവ-എച്ച്.ടി.എം.എല്‍ സ്ക്രിപ്റ്റ് ബ്ലോഗില്‍ ഇന്‍സെര്‍ട്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്യാം. ഇത് ഉപകാരപ്രദമാണെങ്കിലും വലിയ ദൈര്‍ഘ്യമുള്ള സ്ക്രിപ്റ്റ് ഉപയോഗിക്കേണ്ടതുണ്ട്.

http://www.embedanything.com/ എന്ന സൈറ്റില്‍ പോയാല്‍ ഇതിന് എളുപ്പത്തില്‍ പരിഹാരം കാണാം. സൈറ്റില്‍പോയി സൈന്‍അപ് ചെയ്യുക. ബ്ലോഗ് യു.ആര്‍.എല്‍ നല്കി ആര്‍ട്ടിക്കിള്‍ ഒപ്ഷന്‍ നല്കുക. ഒരു ചെറിയ ജാവ സ്ക്രിപ്റ്റ് ലഭിക്കും. ഇത് ബ്ലോഗ് എച്ച്.ടി.എം.എല്‍ ല്‍ ക്ക് മുമ്പായി ചേര്‍ക്കുക. ആരെങ്കിലും ഇനി നിങ്ങളുടെ മാറ്റര്‍ കോപ്പിചെയ്യാന്‍ ശ്രമിച്ചാല്‍ അത് പത്തുവാക്കിന് മേലെ ആണെങ്കില്‍ ഒരു പോപ്പ് അപ് മെസേജ് വരും.
ഇതുപയോഗിച്ച് ഇമേജുകളും സംരക്ഷിക്കാം. കോപ്പി ചെയ്യാവുന്ന വാക്കുകള്‍ക്ക് ലിമിറ്റ് വെയ്ക്കുകയും ചെയ്യാം.

Comments

comments