ഓട്ടോ പ്ലേ തടയാം.


Autoplay - Compuhow.com

ഇപ്പോള്‍ മിക്ക വെബ്സൈറ്റുകളിലും ഓട്ടോ പ്ലേ സംവിധാനത്തിലുള്ള പരസ്യങ്ങളുണ്ടാവും. സൈറ്റ് തുറക്കുന്നതേ അവ പ്ലേ ആവും. ക്രോമില്‍ ഇത് കാണിക്കുമെങ്കിലും ചില പരസ്യങ്ങള്‍ സൗണ്ട് മ്യൂട്ട് ചെയ്യുന്നതിനാല്‍ കണ്ടുപിടിക്കാനാവില്ല. ഇത് എങ്ങനെ തടയാമെന്ന് നോക്കാം.

ക്രോം

ക്രോമില്‍ ഓട്ടോ പ്ലേ തടയാന്‍ സെറ്റിങ്ങ്സ് പേജില്‍ പോയി താഴേക്ക് സ്ക്രോള്‍ ചെയ്ത് Advanced Settings എടുക്കുക. Privacy and Content ല്‍ content settings ക്ലിക്ക് ചെയ്ത് പ്ലഗിന്‍ സെക്ഷനില്‍ പോവുക. അവിടെ click to play’ എന്ന ഒപ്ഷന്‍ കാണാം. അത് ചെക്ക് ചെയ്യുക.

ഫയര്‍ഫോക്സ്
ഫയര്‍ഫോക്സില്‍ bout:config തുറന്ന് ‘plugins.click_to_play’ എടുത്ത് അതിന്‍റെ വാല്യു False ആക്കുക.

ഓപെറ
ഓപെറയില്‍ settings എടുത്ത് Advanced tab ല്‍ lugin On Demand എനേബിള്‍ ചെയ്യുക. ചില സൈറ്റുകളെ ഇതില്‍ നിന്ന് ഒഴിവാക്കാനുമാകും.

Comments

comments