സി.ഡി ഡ്രൈവര്‍ ബഹളം വെയ്ക്കുന്നുണ്ടോ?


Cd drive - Compuhow.com
ലാപ്ടോപ്പുകളിലും മറ്റും സിഡി ഡ്രൈവില്‍ സിഡി ഇട്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ വലിയ ഒച്ചപ്പാട് നിങ്ങള്‍ കേള്‍ക്കാറുണ്ടാകും. പഴയ കംപ്യൂട്ടറുകളേക്കാള്‍ പുതിയവയിലാണ് ഇത് കൂടുതലായി കാണുന്നത്. പലപ്പോഴും ഇതൊരു ശല്യമായും തോന്നാം.
പുതിയ സിഡി ഡ്രൈവുകളുടെ സ്പിന്നിങ്ങ് സ്പീഡ് പഴയവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. വേഗത്തില്‍ ഡാറ്റകളെടുക്കാന്‍ ഇത് സഹായിക്കുമെങ്കിലും അതിന്‍റെയൊരു ദോഷമെന്നത് ഈ ശബ്ദമാണ്.

Rimhill - Compuhow.com

ഇത് മാറ്റണമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വിന്‍ഡോസില്‍ പരീക്ഷിക്കാവുന്ന ഒരു പ്രോഗ്രാമാണ് RimhillEx. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിസ്റ്റം ട്രേയില്‍ നിന്ന് ആക്സസ് ചെയ്യാം. സ്പിന്നിങ്ങ് സ്പീഡ് കുറയ്ക്കുക എന്നതാണ് ഈ പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനം. വേണമെങ്കില്‍ ആവശ്യാനുസരണം ഇത് എനേബിള്‍ ചെയ്യാനും, ഡീസേബിള്‍ ചെയ്യാനുമാകും.

http://thesz.diecru.eu/content/rimhillex.php

Comments

comments