വെബ്സൈറ്റുകളില്‍ സ്റ്റിക്കി നോട്ട്


സ്റ്റിക്ക് നോട്ട് ആപ്ലിക്കേഷനുകള്‍ ഉപകാരപ്പെടുന്ന ഒന്നാണ്. ബ്രൗസ് ചെയ്തുകൊണ്ടിരിക്കേ നിങ്ങള്‍ക്ക് നോട്ടുകള്‍ എഴുതേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Stickr . ഏത് സൈറ്റിലും സ്റ്റിക്കി നോട്ടുകള്‍ തയ്യാറാക്കാനും ഇവ ഷെയര്‍ ചെയ്യാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും.
ഇത് ഉപയോഗിക്കാന്‍ ആദ്യം Stickr സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

ഇതിന് ശേഷം നിങ്ങള്‍ക്ക് നോട്ടുകള്‍ ക്രിയേറ്റ് ചെയ്യാം. മൂന്ന് രീതിയില്‍ ഇത് ചെയ്യാം.
മാനുവലായി സൈറ്റ് വഴി ആഡ് ചെയ്യുക.
ഒരു ബുക്ക്മാര്‍ക് ലെറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.
ക്രോം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ചെയ്യാന്‍ ഐക്കണില് ക്ലിക്ക് ചെയ്ത് ടൂള്‍ബാര്‍ഓപ്പണ്‍ ചെയ്യുക. ഇതില്‍ ലിങ്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നോട്ട് എന്‍റര്‍ ചെയ്യാം.
more എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ടാഗുകള്‍ ചേര്‍ക്കാനും, പ്രൈവസി സെറ്റ് ചെയ്യാനും സാധിക്കും.
ഈ നോട്ടുകള്‍ പേജിലെവിടേക്കും ഡ്രാഗ് ചെയ്യാന്‍ സാധിക്കും. 300 അക്ഷരങ്ങള്‍ ഒന്നില്‍ ആഡ് ചെയ്യാം. ഓട്ടോമാറ്റിക്കായി ഇത് സേവായിക്കൊള്ളും.
ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോട്ടുകള്‍ ഷെയര്‍ ചെയ്യാം. അതുപോലെ വീഡിയോകളും, ചിത്രങ്ങളും അറ്റാച്ച് ചെയ്യാനും സാധിക്കും.

http://stickr.com/account/code

Comments

comments