സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.


Kerala state film Award - Keralacinema.com
2012ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിനാണ്.​ ഏറ്റവും നല്ല നടന്‍ പൃഥ്വിരാജ്(സെല്ലുലോയ്ഡ്,​ അയാളും ഞാനും തമ്മിൽ)​,​ നടി റിമ കല്ലിംഗൽ(നിദ്ര,​ 22 ഫീമെയിൽ കോട്ടയം). രണ്ടാമത്തെ നടി സജിത മഠത്തില്‍(ഷട്ടർ)​ രണ്ടാമത്തെ നടന്‍ മനോജ്.കെ.ജയന്‍(കളിയച്ഛൻ).​ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന്റെ സംവിധായകനായ ലാൽജോസ് ആണ് മികച്ച സംവിധായകൻ. മധുപാൽ സംവിധാനം ചെയ്ത ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച ഗായകൻ വിജയ് യേശുദാസ്(ഗ്രാന്റ്മാസ്റ്റർ,​സ്പിരിറ്റ്)​,​ ഗായിക സിതാര(സെല്ലുലോയ്ഡ്)​. ഗാനരചയിതാവ് റഫീഖ് അഹമ്മദ് (സ്പിരിറ്റ്)​,​ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ(സെല്ലുലോയ്ഡ്)​.മികച്ച ജനപ്രിയചിത്രം- അയാളും ‌ഞാനും തമ്മിൽ,​ മികച്ച കുട്ടികളുടെ ചിത്രം-ബ്ലാക്ക് ഫോറസ്റ്റ്,​ മികച്ച ഛായാഗ്രാഹകൻ-മധു നീലകണ്ഠൻ(അന്നയും റസൂലും)​,​ മികച്ച നവാഗത സംവിധായകൻ-ഫറൂഖ് അബ്ദുൽ റഹ്മാൻ(കളിയച്ഛൻ)​,​ ഡബ്ബിംഗ്-വിമ്മി മറിയം ജോർജ്ജ്(നിദ്ര)​,​ മേക്കപ്പ്-എം.ജി.റോഷൻ(മായാമോഹിനി)​,​ പശ്ചാത്തല സംഗീതം-ബിജിബാൽ(കളിയച്ഛൻ,​ഒഴിമുറി)

Comments

comments