ശ്രീനിവാസന്‍ കേന്ദ്രകഥാപാത്ര മാകുന്ന കണ്ണാടി ടാക്കീസ്വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്റേതിനു സമാനമായ മറ്റൊരു നായകകഥാപാത്രവുമായി ശ്രീനിവാസന്‍ എത്തുന്നു. കെ.എം.മധൂസൂദനന്‍ ഒരുക്കുന്ന കണ്ണാടി ടാക്കീസ് എന്ന സിനിമയിലാണ് ശ്രീനിവാസന്‍ മറ്റൊരു ദിനേശനാവുന്നത്. ശ്രീനിവാസനൊപ്പം ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എല്ലാ സിനിമകളും കാണുന്ന ദിനേശന്‍ നായക കഥാപാത്രത്തിന്റെ അനുഭവങ്ങള്‍ തന്റേതു കൂടിയാണെന്ന് കരുതുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തീയേറ്റര്‍ ഉടമയായ ശിവരാമന്‍ നമ്പ്യാരായിട്ടാണ് ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയകുമാര്‍, വിജയന്‍ കാരന്തൂര്‍, മാമുക്കോയ, ഇന്ദ്രന്‍സ്, അര്‍ച്ചന കവി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

English Summary : Srinivasan to Play the Central Character in Kannadi Talkies

Comments

comments