ശ്രീനിവാസൻ മുകേഷ് ജോഡി വീണ്ടും


Srinivasan and Mukesh to Team up Again

നിരവധി വിജയചിത്രങ്ങളുടെ കൂട്ടുകെട്ടായ മുകേഷ് ശ്രീനിവാസന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു. മലയാളികളെ ഏറെ ചിരിപ്പിച്ച. മുത്താരം കുന്ന് പി.ഒ, ഓടരുതമ്മാവാ ആളറിയാം തുടങ്ങി കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ കൂട്ടുകെട്ടില്‍ ഉണ്ടായവയാണ്. കഥപറയുമ്പോള്‍ എന്ന ചിത്രത്തിനു ശേഷം ഇപ്പോള്‍ വീണ്ടും ഇവര്‍ ഒന്നിക്കുന്നു. സന്ധ്യാമോഹന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്‍റെ മിസ്റ്റര്‍ മരുമകനു ശേഷം സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് കൂടിയായ ജയേഷാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ശ്രീനിവാസന്‍ മുകേഷ് കൂട്ടുകെട്ടില്‍ ലൂമിയര്‍ ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും തുടങ്ങിയിരുന്നു. കഥപറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ലൂമിയര്‍ ഫിലിംസാണ്.

English Summary : Srinivasan and Mukesh to Team Up Again

Comments

comments