‘ഹോംലി മീല്‍സി’ല്‍ ശ്രിന്ദ അഷാബ്‌ നായിക


അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹോംലി മീല്‍സി’ല്‍ വ്യത്യസ്‌ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ ശ്രിന്ദ അഷാബ്‌ നായികയാകുന്നു. 22 ഫീമെയില്‍ കോട്ടയത്തിലൂടെ മലയാള സിനിമയില്‍ ശ്രിദ്ധ അരങ്ങേറ്റം കുറിച്ചത്. ശ്രിന്ദയുടെ അന്നയും റസുലും, 1983 തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഹോംലി മീല്‍സില്‍ നന്ദിത എന്ന കഥാപാത്രത്തെയാണ്‌ ശ്രിന്ദ അവതരിപ്പിക്കുക. പുതുമുഖം വിപിന്‍ ആറ്റ്‌ലിയാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും വിപിന്‍ തന്നെയാണ്‌ ഒരുക്കുന്നത്‌. മനോജ്‌ കെ ജയന്‍, നെടുമുടി വേണു, സുനില്‍ സുഖദ, കൈലാഷ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. ജവാ ഓഫ്‌ വെള്ളിമലയാണ്‌ അനൂപിന്റെ ആദ്യ ചിത്രം.

English Summary : Sridha Ashab heroine in Homely meals

Comments

comments