ശ്രീത തമിഴില്‍


shritha shivadas - Keralacinema.com
ഓര്‍ഡിനറിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നായികയായിട്ടും ഏറെയൊന്നും ശ്രദ്ധേയ വേഷങ്ങള്‍ ലഭിക്കാത്ത നടിയാണ് ശ്രീത. കൈരളിയിലെ അവതാരക വേഷത്തില്‍ നിന്ന് സിനിമയിലെത്തിയ ശ്രിത ശിവദാസ് ഇനി തമിഴില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. 10.30 എ.എം ലോക്കല്‍ കോള്‍, സീന്‍ ഒന്ന് നമ്മുടെ വീട്, മണി ബാക്ക് പോളിസി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രിത മലയാളത്തിലെ ടൈപ്പ് വേഷങ്ങള്‍ മടുത്താണ് തമിഴിലേക്ക് പോകുന്നത്. മലയാളത്തില്‍ പാവാടയും ബ്ലൗസുമിട്ട് നടന്ന പെണ്‍കുട്ടികള്‍ തമിഴിലെത്തുമ്പോള്‍ ബിക്കിനിയില്‍ വരുന്ന കാഴ്ച ഈ നടിയുടെ കാര്യത്തിലും സംഭവിക്കുമോയെന്ന് അധികം വൈകാതെ അറിയാം.

Comments

comments