ശ്രീശാന്ത്‌ സിനിമയില്‍ നായകനായെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന ‘മെയ്‌ഡ് ഇന്‍ ഇന്ത്യ’ എന്ന ചിത്രത്തില്‍ ശ്രീശാന്ത് നായകനായി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗസ്‌റ്റ് പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ്‌. ബേണി ഇഗ്‌നേഷ്യസാണ്‌ സംഗീതസംവിധായകന്‍. ദുബായും ലണ്ടനും പ്രധാന ലൊക്കേഷനുകളാകുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം ഒരു പിതിയ ബാനറാണ്‌ നിര്‍മ്മിക്കുന്നത്‌ എന്നാണ്‌ വിവരം. ജാമ്യം കിട്ടി പുറത്തു വന്ന കാലത്ത്‌ കേസില്‍ പെട്ടതും ജയിലിലായതും അവിടത്തെ അനുഭവങ്ങളുമെല്ലാം വെച്ച്‌ താനൊരു സിനിമ ചെയ്യുമെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞിരുന്നു.

Comments

comments