ശ്രീനിവാസന്‍റെ മക്കളുടെ സിനിമ


dhyan sreenivasan - Keralacinema.com
മധ്യവയസ് കഴിഞ്ഞമലയാളത്തിലെ മുന്‍നിര നടന്‍മാരുടെ മക്കള്‍ സിനിമയിലേക്കെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍‌ഷം പ്രേക്ഷകര്‍ കണ്ടുകൊണ്ടിരുന്നത്. താരങ്ങളുടെ മക്കള്‍ മാത്രമല്ല സംവിധായകരുടെയും, തിരക്കഥാകൃത്തുക്കളുടെയും മക്കള്‍ സിനിമയില്‍ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ ശ്രീനിവാസന്‍റെ രണ്ടാമത്തെ മകന്‍ ധ്യാനും സിനിമയിലേക്കെത്തുന്നു. 916 എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ധ്യാന്‍ സിനിമ അഭിനയത്തിലേക്ക് പ്രവേശിക്കുന്നത് ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ കഥയും, തിരക്കഥയും തയ്യാറാക്കുന്നതും വിനീത് തന്നെയാണ്. വിനീത് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റുകളിലൊന്നാണ്. തട്ടത്തിന്‍ മറയത്ത് നിര്‍മ്മിച്ച ശ്രീനിവാസന്‍-മുകേഷ് ടീം തന്നെയാണ് ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവും, സംവിധായകനും, നായകനും ഒരേകുടുംബത്തില്‍ നിന്ന് വരുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പുതിയൊരു താരോദയത്തിന് സാക്ഷ്യം വഹിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments