ശ്രീജിത് രവി ഒടിയനാവുന്നുറിഥിന്‍ റോഷ് ഫിലിംസിന്റെ ബാനറില്‍ റഷീദ് കെ. മൊയ്തു കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തില്‍ യുവനടന്‍ ശ്രീജിത്ത്‌രവി, തികച്ചും വ്യത്യസ്തമായ ‘ഒടിയന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ഏഴുദേശങ്ങള്‍ക്കുമകലെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫൈസല്‍, ശിവജി ഗുരുവായൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, വിജയന്‍ ചാത്തന്നൂര്‍, സാലു കുറ്റനാട്, സലീം പാമിട്ടപ്പുറം, വേദ, ലിജി, ലക്‌സി, ദീപ, ജോസഫ് പനങ്ങാടന്‍, സുമിത കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം, സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായിക വൈക്കം വിജയലക്ഷ്മി ഈ ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഉണ്ണി പാലക്കലും ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സജീവ് നാവകവുമാണ്. ക്യാമറ ദീപക് പെരിങ്ങോട്ടുകര നിര്‍വഹിക്കുന്നു.

Comments

comments