സ്പീഡ് റീഡിങ്ങിന് Squirt


വലിയ മാറ്ററുകളില്‍ ശ്രദ്ധയൂന്നി കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി വായിക്കുക എന്നത് അല്പം പ്രയാസപ്പെടുത്തുന്ന കാര്യമായിരിക്കും. മാറ്ററിന്റെ സ്വഭാവത്തിനനുസരിച്ച് വായനയുടെ വേഗതയിലും മാറ്റം വരും. വായിച്ചാല്‍ മാത്രം പോരല്ലോ അതിന്‍റെ ആശയവും ആലോചിച്ച് കണ്ടെത്തേണ്ടതുണ്ട്. ഈ പരിപാടി എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് സ്പീഡ് റീഡിങ്ങ് ടൂളുകള്‍. അത്തരത്തിലൊന്നാണ് Squirt.

Squirt - Compuhow.com
ഒരു ബുക്ക് മാര്‍ക്‍ലെറ്റാണ് Squirt. ബുക്ക് മാര്‍ക്‍ലെറ്റ് ആഡ് ചെയ്ത ശേഷം അതില്‍ ക്ലിക്ക് ചെയ്യുക. ടെക്സ്റ്റ് സെലക്ട് ചെയ്ത ശേഷമാണ് ഇത് ചെയ്യുന്നതെങ്കില്‍ ഉപയോഗിച്ച് തുടങ്ങാം.

ഒരു വാക്കാണ് ഒരു സമയത്ത് കാണാനാവുക. വലത് ഭാഗത്തായി വേഡ് കൗണ്ടും കാണിക്കും. ഡിഫോള്‍ട്ടായി 400 വാക്കുകളാണ് ഒരു മിനുട്ടില്‍ കാണിക്കുക. ഇത് കുറയ്ക്കാനാവും.

അതേ പോലെ തന്നെ വായന എളുപ്പമാക്കാന്‍ പ്ലേ, പോസ് തുടങ്ങിയവ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുന്നതിന് പകരം കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിച്ചും കൈകാര്യം ചെയ്യാം.

DOWNLOAD

Comments

comments