സ്പൈ ഗ്ലാസ്സ് – വിന്‍ഡോസിലെ ഡാറ്റ വിവരങ്ങള്‍ മനസിലാക്കാം


വിന്‍ഡോസിലെ ഫയല്‍ എക്സ്പോറിങ്ങ് സംവിധാനങ്ങള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ നിരവധി ആപ്ലിക്കേഷനുകള്‍ ഈ ആവശ്യത്തിനായി ഉപയോഗിച്ച് വരുന്നുണ്ട്. വിന്‍ഡോസിലെ പ്രോഗ്രാമുകളെക്കുറിച്ചും, സ്പേസ് ഉപയോഗത്തെക്കുറിച്ചുമൊക്കെ വ്യക്തമായി മനസിലാക്കാന്‍ ഇത്തരം പ്രോഗ്രാമുകള്‍ സഹായിക്കും. ഇത്തരം ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Spy Glass.

വളരെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതും, ആകര്‍ഷകമായ ഇന്റര്‍ഫേസാണെന്നതും ഈ പ്രോഗ്രാമിന്‍റെ പ്രത്യേകതയാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്ത ശേഷം അനലൈസ് ചെയ്യേണ്ടുന്ന ഡ്രൈവ് ഇതിലേക്ക് ഡ്രാഗ് ചെയ്തിടുക.

spyglass - Compuhow.com
നിങ്ങള്‍ ഏത് ഫോള്‍ഡര്‍, അല്ലെങ്കില്‍ ഡ്രൈവാണ് സെലക്ട് ചെയ്തത് എന്നതിനെ ആശ്രയിച്ചിരിക്കും അതിന്‍റെ റിസള്‍ട്ട് വരാനെടുക്കുന്ന സമയം.

ഫയലുകള്‍ അനലൈസ് ചെയ്യുന്നതിനൊപ്പം ഡ്യൂപ്ലിക്കേറ്റ് ഫയല്‍ ഫൈന്‍ഡറും ഈ പ്രോഗ്രാമിലുണ്ട്.

DOWNLOAD

Comments

comments