വലിയ ഫയലുകള്‍ സ്പ്ലിറ്റ് ചെയ്യാം


inSplitter Files എന്ന പ്രോഗ്രാമുപയോഗിച്ച് വലിയ ഫയലുകളെ ചെറിയ ഭാഗങ്ങളായി വിഭജിക്കാന്‍ സാധിക്കും. രണ്ട് തരത്തില്‍ ഇതില്‍ ഫയലുകള്‍ സ്പ്ലിറ്റ് ചെയ്യാം. സൈസ് അടിസ്ഥാനത്തിലും, ചെറു ഭാഗങ്ങളായും. എത്ര പീസുകളായാണ് വിഭജിക്കേണ്ടത് എന്ന് നല്കാനാവും.
പത്ത് ജി.ബി സൈസുള്ള ഫയലുകളെ മുന്നൂറ് ഭാഗങ്ങളായി വരെ ഇതില്‍ വിഭജിക്കാം. വിഭജിക്കപ്പെട്ട ഫയലുകളെ ഒന്നിച്ചാക്കാന്‍ മെര്‍ജ് ചെയ്യേണ്ടതില്ല. പകരം ഇതില്‍ ഒരു ബാച്ച് ഫയല്‍ ഉപയോഗിച്ചാണ് ഒരുമിച്ചാക്കുന്നത്.
പലപ്പോഴും വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും ഇമെയിലൂടെയും മറ്റും. ഈ സാഹചര്യത്തിലാണ് inSplitter Files ഉപകാരപ്പെടുക. ഇത്തരത്തിലുള്ള മറ്റ് പല പ്രോഗ്രാമുകളും ഉണ്ടെങ്കിലും അവയില്‍ ഏറ്റവും മികച്ചവയിലൊന്നാണ് inSplitter Files .

Windows XP / 7 / 8 എന്നിവയില്‍ വര്‍ക്കാവുന്ന ഇതിന് ഒരു എം.ബിയില്‍ താഴെ മാത്രമേ സൈസുള്ളു.

Download

Comments

comments