ഫയര്‍ഫോക്സില്‍ ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാം


Speedup Firefox - Compuhow.com
ബ്രൗസറുകളുടെ സെറ്റിങ്സില്‍‌ ചെറിയ മാറ്റങ്ങള്‍ വരുത്തി സ്പീഡ് കൂട്ടുന്ന വിദ്യ നേരത്തെയുണ്ട്. ഫയര്‍ഫോക്സില്‍ ഇന്‍റര്‍നെറ്റ് സ്പീഡ് കൂട്ടാനുള്ള ഒരു മാര്‍ഗ്ഗമിതാ.

ആദ്യം അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്യുക.
This might void your warranty എന്നൊരു മെസേജ് വരും. അവിടെ I’ll be careful, I promise! എന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഫയര്‍ഫോക്സ് സെറ്റിങ്ങ്സ് വിന്‍ഡോ ഇപ്പോള്‍ കാണാനാകും.
network.http.max-connections-per-server എന്നിടത്തെ വാല്യു 30 ആക്കുക.
network.http.max-persistent-connections-per-proxy എന്നിടത്തെ വാല്യു 15 ആക്കുക.
network.http.max-connections എന്നിടത്ത് 62 ആക്കുക.
network.http.max-persistent-connections-per-server എന്നത് 12 ആക്കുക.
network.http.pipelining എന്നത് ഡബിള്‍ക്ലിക്ക് ചെയ്ത് വാല്യു true ആക്കുക.
network.http.pipelining.maxrequests എന്നത് 202 ആക്കുക.
network.http.request.max-start-delay എന്നത് 0 ആക്കുക.
network.http.proxy.pipelining എന്നതിന്‍റെ വാല്യു true ആക്കുക.
network.http.proxy.version എന്നിടത്ത് 1.0 ആക്കുക.

ചെയ്ത ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. വേഗത മാറിയത് അറിയാനാകും. സെറ്റിങ്ങ്സുകള്‍ തെറ്റായിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Comments

comments