ക്രോം ബ്രൗസര്‍ സ്ലോയാണോ….?


Chrome loading too slow - Compuhow.com
പലരും നേരിടുന്ന ഒരു പ്രശ്നമാണ് ക്രോം ബ്രൗസര്‍ സ്ലോ ആകുന്നത്. കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബ്രൗസര്‍ ഇടക്കിടെ ക്രാഷ് ചെയ്യാനും, സ്ലോ ആവാനും തുടങ്ങും. അനാവശ്യമായ പ്ലഗിനുകള്‍, എക്സ്റ്റന്‍ഷനുകല്‍, ബ്രൗസിങ്ങ് ഡാറ്റ എന്നിവയൊക്കെ ഇതിന് കാരണമാകും.
എങ്ങനെയൊക്കെ ഈ പ്രശ്നം പരിഹരിക്കാമെന്ന് നോക്കാം.

1. പ്ലഗിനുകള്‍ ഡിസേബിള്‍ ചെയ്യുക.
ഡിഫോള്‍ട്ടായി തന്നെ നിരവധി പ്ലഗിനുകള്‍ ക്രോമില്‍ ഇന്‍സ്റ്റാളായിട്ടുണ്ടാവും. ഫ്ലാഷ്, ജാവ, സില്‍വര്‍ലൈറ്റ് തുടങ്ങി പല പ്ലഗിനുകളുണ്ട്. ഇവയില്‍ പലതും സാധാരണ ആവശ്യം വരാത്തവയാണ്. ഇവ ഡിസേബിള്‍ ചെയ്താല്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താം.

about:plugins എന്ന് അഡ്രസ് ബാറിലടിച്ച് ഈ ഒപ്ഷനുകളെടുക്കാം. ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട പ്ലഗിനുകളുടെ ലിസ്റ്റ് കാണാനാവും. ഇവയുടെ താഴെ disable എന്നത് ചെക്ക് ചെയ്ത് ഡിസേബിള്‍ ചെയ്യാം.
ഇവ പിന്നീട് വേണമെങ്കില്‍ എനേബിള്‍ ചെയ്യാവുന്നതാണ്.
2. എക്സ്റ്റന്‍ഷനുകള്‍ ഡിസേബിള്‍ ചെയ്യുക.
ക്രോമില്‍ ലഭ്യമായ ഒട്ടേറെ എക്സ്റ്റന്‍ഷനുകളുണ്ട്. ഇവ പലതും വളരെ ഉപകാരപ്പെടുന്നവയുമാണ്. എന്നാല്‍ അനേകമെണ്ണം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ബ്രൗസര്‍ സ്ലോ ആക്കും. ടൂള്‍ബാറില്‍ ഡിസ്പ്ലേ ചെയ്യുന്ന എക്സ്റ്റന്‍ഷന്‍ ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് അവ ഒഴിവാക്കാം. അല്ലെങ്കില്‍ മെനുവില്‍ Settings -> Extensions എടുക്കുക. അവയില്‍ എക്സ്റ്റന്‍ഷന് താഴെ ചെക്ക് ചെയ്ത് ഡിസേബിള്‍ ചെയ്യാം.

3. ബ്രൗസിങ്ങ് ഡാറ്റ ഒഴിവാക്കുക
ബ്രൗസര്‍ ഹിസ്റ്ററി ഡാറ്റബേസില്‍ യുആര്‍.എലുകളും, കുക്കിസും, ടെക്സ്റ്റുകളുമൊക്കെയുണ്ടാകും. ഇത് ചിലപ്പോള്‍ വളരെ അധികം സ്പേസ് ഉപയോഗിക്കുന്നുണ്ടാകും. ഇത് ക്ലിയര്‍ ചെയ്താല്‍ സ്പീഡില്‍ മാറ്റം വരും.
settings > History എടുത്ത് ഇത് ചെയ്യാം. (Tools > Clear browsing data)
ബ്രൗസിങ്ങ് ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ക്ലിയര്‍ ചെയ്യാം

വേണമെങ്കില്‍ ക്രോമില്‍ നിന്ന് എക്സിറ്റ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഹിസ്റ്ററി ക്ലിയര്‍ ചെയ്യും വിധം സെറ്റ് ചെയ്യാം. ഇതിന് clickclean എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി.

DOWNLOAD

Comments

comments