കംപ്യൂട്ടര്‍ ബൂട്ടിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാം


പലരും പരാതിപ്പെടുന്ന കാര്യമാണ് കംപ്യൂട്ടറുകളുടെ ബൂട്ടിംഗിനെടുക്കുന്ന കാലതാമസം. പലകാരണങ്ങളാല്‍ ഇത്തരത്തില്‍ താമസം വരാം. ചിലപ്പോള്‍ ഇത് ഏറെ നേരം നീണ്ടുപോകും. ഇതിന് എന്താണ് പ്രിതിവിധികളെന്ന് നോക്കാം.

MSConfig
കംപ്യൂട്ടറില്‍ സ്റ്റാര്‍ട്ടിലെ സെര്‍ച്ച് ബോക്സില്‍ MSConfig എന്ന് ടൈപ്പ് ചെയ്ത് എന്‍ററമര്‍ത്തിയാല്‍ MSConfig വിന്‍ഡോ വരും. ഇതില്‍ സ്റ്റാര്‍ട്ട് അപ് ടാബ് സെലക്ട് ചെയ്താല്‍ എന്തൊക്കെ പ്രോഗ്രാമുകളാണ് സിസ്റ്റം ഓണാകുമ്പോള്‍ ലോഡാവുന്നത് എന്ന് കാണാന്‍ സാധിക്കും. ഇതില്‍ സ്റ്റാര്‍‌ട്ടിങ്ങില്‍ ലോഡാകേണ്ട എന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ള പ്രോഗ്രാമുകള്‍ അണ്‍ ചെക്ക് ചെയ്ത് അപ്ലൈ നല്കാം.

Delay Services At Startup
മുകളില്‍ പറഞ്ഞതുപോലെ ചെയ്താല്‍ അല്പം മാറ്റം വന്നതായി മനസിലാക്കാന്‍ സാധിക്കും. അടുത്തതായി ചെയ്യാവുന്നത് സര്‍വ്വീസുകള്‍ ഡിലേ ചെയ്യുക എന്നതാണ്. MSConfig ല്‍ Tools > Computer Management > Services and Applications > Services എടുക്കുക.അല്ലെങ്കില്‍ സ്റ്റാര്‍ട്ട് മെനുവിലെ സെര്‍ച്ച് ബാറില്‍ services എന്ന് നല്കി സെര്‍ച്ച് ചെയ്യുക. സര്‍വ്വീസുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസില്‍ Automatic (Delayed Start) സെലക്ട് ചെയ്യാം.

Device Manager: Disable Unused Drivers
സെര്‍ച്ച് മെനുവില്‍ device manager എന്ന് സെര്‍ച്ച് ചെയ്യുക. ഇതില്‍ ആവശ്യമില്ല എന്നുറപ്പുള്ള ഡ്രൈവറുകള്‍ ഡിസേബിള്‍ ചെയ്യാം.

BootRacer പോലുള്ള പ്രോഗ്രാമുകളുപയോഗിച്ചാല്‍ കംപ്യൂട്ടറിന്റെ വിശദമായ സ്റ്റാര്‍ട്ട് അപ് വിവരങ്ങള്‍ ലഭിക്കും.

Comments

comments