യുട്യൂബ് സ്പീഡ് കൂട്ടാം


YouTube - Compuhow.com
യുട്യൂബില്‍ വീഡിയോ കാണാത്ത ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കുറവായിരിക്കും. ഇന്ന് ഭൂരിപക്ഷം ആളുകളും വീഡിയോ കാണുന്നതിനായി ഉപയോഗിക്കുന്നത് യുട്യൂബ് ആണ്. പക്ഷേ ഇന്റര്‍നെറ്റ് സ്പീ‍ഡ് കുറവ് യുട്യൂബ് കാഴ്ചയ്ക്ക് ചെറിയ തടസം സൃഷ്ടിക്കും. ബഫര്‍ ചെയ്യുന്നതിലുള്ള താമസം വീഡിയോ ലോഡാവുന്നത് വൈകിപ്പിക്കും.

ഇത് പരിഹരിച്ച് തടസമില്ലാതെ യുട്യൂബ് കാണാന്‍ എന്താണ് മാര്‍ഗ്ഗം. അത്തരം ചില വഴികളാണ് ഇവിടെ പറയുന്നത്.
കംപ്യൂട്ടര്‍ സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തി ചെയ്യുന്നതാണ് ആദ്യ വഴി.

gpedit.msc എന്ന് സെര്‍ച്ചില്‍ നല്കി രജിസ്ട്രി എഡിറ്റര്‍ ഓപ്പണ്‍ ചെയ്യുക.
Local Computer Policy ല്‍ Computer Configuration എടുത്ത് Administrative Templates ല്‍ Network സെലക്ട് ചെയ്യുക. QOS Packet Scheduler ല്‍ ഡബില്‍ ക്ലിക്ക് ചെയ്ത് Limit Reservable Bandwidth ഓപ്പണ്‍ ചെയ്യുക.
അത് Enabled എന്നാക്കി ബാന്‍ഡ് വിഡ്ത് 0 ആക്കുക.
സ്പീഡ് അല്പം വര്‍ദ്ധിച്ചതായി കാണാം.

2. YouTube Feather Beta

സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള സൗകര്യമാണിത്. ഇതിലേക്ക് മാറിയാല്‍ സാധാരണയുള്ള യുട്യൂബ് സെറ്റിങ്ങുകളില്‍ അല്പം വ്യത്യാസം വന്നതായി കാണാനാവും.
ലൈക്ക്, ഡിസ്‍ലൈക്ക് ഒപ്ഷനുകള്‍, സജസ്റ്റഡ് വീഡിയോകള്‍, കമന്റുകള്‍ എന്നിവയില്‍ കുറവ് കാണാം.

മറ്റൊരു മാര്‍ഗ്ഗം സാധാരണ ചെയ്യുന്നത് പോലെ വീഡിയോ റെസലൂഷന്‍ കുറച്ചിടുകയാണ്.

Comments

comments