ഓപ്പറ മിനിയില്‍ നെറ്റ് സ്പീഡ് കൂട്ടാം


മൊബൈലില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. കംപ്യൂട്ടറില്‍ നെറ്റ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ മൊബൈലില്‍ നെറ്റുപയോഗിക്കുന്നവരാണ് കൂടുതല്‍.
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സജീവമാകുന്നതിന് മുമ്പ് ഉപയോഗിക്കപ്പെട്ടിരുന്ന ജാവ ഫോണുകളിലൊക്കെ ഓപ്പറ മിനിയാണ് ബ്രൗസറായി ഉപയോഗിച്ചിരുന്നത്. ഇന്നും ഫോണുകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്നത് ഓപ്പറയാണ്.
ചെറിയൊരു ട്രിക്ക് വഴി ഓപ്പറ മിനി സ്പീഡ് വര്‍ദ്ധിപ്പിക്കാം.
opera Speedup - Compuhow.com
ആദ്യം Menu എടുക്കുക.
O എന്ന ചിഹ്നം കാണുന്നത് വരെ താഴേക്ക് സ്ക്രോള്‍ ചെയ്യുക. അവിടെ നിന്ന് Settings ഒപ്ഷനെടുക്കുക.
തുടര്‍ന്ന് സെറ്റിങ്ങ്സിലെ Advance ഒപ്ഷനില്‍ Protocol ക്ലിക്ക് ചെയ്ത് Socket/HTTP സെലക്ട് ചെയ്യുക.
ഇത് സേവ് ചെയ്ത് ഓപ്പറ റീസ്റ്റാര്‍ട്ട് ചെയ്യുക.
ചില നെറ്റ്‍വര്‍ക്കുകളില്‍ Socket കണക്ഷന് അനുവദിക്കില്ല. ഇങ്ങനെ വന്നാല്‍ ആദ്യം എടുത്ത സെറ്റിങ്ങ്സില്‍ HTTP സെലക്ട് ചെയ്യുക.

Comments

comments