വീഡിയോ, ഗെയിം സ്പീഡ് വര്‍‌ദ്ധിപ്പിക്കാം


സിസ്റ്റം ഒപ്ടിമൈസേഷന്‍ വഴി ഹെവി ഗെയിമുകളും, വീഡിയോകളുമൊക്കെ തടസമില്ലാതെ പ്ലേ ചെയ്യാനാവും. ഹൈ എന്‍ഡ് ഗെയിമുകള്‍ സിസ്റ്റത്തില്‍ വലിഞ്ഞാണ് ഓടുന്നതെങ്കില്‍ പ്രയോഗിച്ച് നോക്കാവുന്ന ഒരു പ്രോഗ്രാമാണ് JetBoost.

Jetboost - Compuhow.com
വളരെ സിംപിളായി കൈകാര്യം ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ് ഇത്. ഒരു ബട്ടണ്‍ ഉപയോഗിച്ച് തന്നെ ബൂസ്റ്റിങ്ങും, റീസ്റ്റോറിങ്ങും സാധിക്കും. അതുപോലെ തന്നെ ഇതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും കസ്റ്റമൈസിബിളാണ്.
റാം ക്ലീനിങ്ങ്, ക്ലിപ്പ് ബോര്‍ഡ് ക്ലീനിങ്ങ്, പവര്‍ സെറ്റിങ്ങ്സ്, explorer.exe ക്ലോസിങ്ങ്, വിന്‍ഡോസ് ഓട്ടോമാറ്റിക് അപ്ഡേറ്റിങ്ങ് തടയല്‍ എന്നിവയൊക്കെ JetBoost ല്‍ എളുപ്പം സാധിക്കും.

പതിനഞ്ച് എം.ബിക്കടുത്ത് മാത്രം സിസ്റ്റം സ്പേസ് യൂസ് ചെയ്യുന്ന ചെറിയൊരു പ്രോഗ്രമാണ് ഇത്. വിന്‍ഡോസ് എക്സ്.പി, വിസ്റ്റ, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയില്‍ JetBoost വര്‍ക്ക് ചെയ്യും. നാല് എം.ബി മാത്രമേ ഇതിന് ഡൗണ്‍ലോഡ് സൈസുള്ളു. ഫ്രീയായി ഇത് ഡൗണ്‍ലോഡ് ചെയ്യാം.

http://www.bluesprig.com/jetboost.html

Comments

comments