സ്പീഡ് റീഡിങ്ങ് പരിശീലിക്കാം


പുസ്തകങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ പിന്തുടരുന്ന ഒരു മാര്‍ഗ്ഗമാണ് സ്പീഡ് റീഡിങ്ങ്. കൂടുതല്‍ വായിക്കാന്‍ വേണ്ടി ഈ വിദ്യ മുമ്പ് പലരും പരിശീലിക്കാറുണ്ടായിരുന്നു. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ട് തന്നെ വേഗത്തില്‍ വായന നടത്തുന്ന ഈ രീതി കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഇത്തരത്തില്‍ പരിശീലനം നല്കുന്ന പ്രോഗ്രാമുകളുണ്ട്. ഇത്തരത്തിലൊന്നാണ് Speed Reader Enhanced.


വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫ്രീ പ്രോഗ്രാം ആണിത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ആദ്യഘട്ടത്തില്‍ പ്രോഗ്രാം ഫീച്ചറുകള്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഒറു മിനുട്ടില്‍ എത്രവാക്കുകള്‍ വരണമെന്നും, വേഡുകള്‍ തമ്മിലുള്ള ഗ്യാപ്പും ഇതില്‍ സെറ്റ് ചെയ്യാം. ആദ്യം വാക്കുകളുടെ എണ്ണം കുറച്ചും പിന്നീട് കൂട്ടിയും പരിശീലനം നടത്താം. ടെക്സ്റ്റിന്‍റെ ബാക്ക് ഗ്രൗണ്ട് കളറും, ഫോണ്ട് കളറും ഇതില്‍ സെറ്റ് ചെയ്യാനാവും. ഈ പ്രോഗ്രാമിലുള്ള ഡിഫോള്‍ട്ട് ടെക്സ്റ്റ് ഉപയോഗിക്കുകയോ, അതല്ലെങ്കില്‍ ഏതെങ്കിലും പി.ഡി.എഫ് ഫയല്‍ അപ് ലോഡ് ചെയ്തോ പരിശീലനം നടത്താം. Show Reader എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ വിന്‍ഡോ ഫുള്‍സ്ക്രീനില്‍ വരും. എസ്കേപ്പ് കീയില്‍ അമര്‍ത്തിയാല്‍ റീഡിങ്ങ് ആരംഭിക്കാം.

Download

Comments

comments