സ്പീച്ച് റെക്കോഗ്നൈസര്‍ (ക്രോം)


speech recognizer - Compuhow.com
കംപ്യൂട്ടറിലെ ടൈപ്പിംഗ് ഒരു വലിയ ജോലി തന്നെയാണ്. വലിയ മാറ്ററുകള്‍ എത്രയോ നേരമെടുത്താലാണ് പൂര്‍ത്തിയാക്കാനാവുക. ടൈപ്പിംഗ് ശാസ്ത്രീയമായി പഠിക്കാത്തവര്‍ക്ക് വലിയ ടൈപ്പിംഗ് ജോലികള്‍ പ്രശ്നം തന്നെയാണ്.
ടൈപ്പിംഗ് ജോലിയുടെ ഭാരം കുറയ്ക്കുന്നതിനുപകരിക്കുന്ന ഡിക്ടേഷന്‍ പ്രോഗ്രാമുകള്‍ നേരത്തെ തന്നെ നിലവിലുണ്ട്. ഇവയില്‍ പലതും നല്ല വില പിടിപ്പുള്ളവയുമാണ്. എന്നാല്‍ പണം മുടക്കാതെ ഇത്തരമൊരു സംവിധാനം കംപ്യൂട്ടറില്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് Speech Recognizer.
ക്രോം ബ്രൗസറില്‍ വര്‍ക്ക് ചെയ്യുന്ന പ്രോഗ്രാമാണിത്. പേജ് തുറക്കുമ്പോള്‍‌ ഒരു മൈക്രോഫോണിന്റെ അടയാളവും, ലാംഗ്വേജ് സെലക്ഷനുള്ള ഡ്രോപ്പ് ഡൗണ്‍ ബോക്സും കാണാം. ലാംഗ്വേജ് സെലക്ട് ചെയ്ത് മൈക്രോഫോണിലൂടെ നിങ്ങള്‍ മാറ്റര്‍ വ്യക്തമായി വായിക്കുക. ടെക്സ്റ്റ് താഴെ ബോക്സില്‍ വന്നുകൊള്ളും. ഒരു ഓഫ് ലൈന്‍ സ്പീച്ച് റെക്കോഗ്നൈസറാണ് ഇത്.

DOWNLOAD

Comments

comments