പി.സി ഹാര്‍ഡ് വെയര്‍ ഡീറ്റെയില്‍സ് അറിയാന്‍ Speccy


നിങ്ങളുടെ കംപ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ് വെയറിന്റെ വിശദാംശങ്ങള്‍ നിങ്ങള്‍ക്കറിയുമോ? കംപ്യൂട്ടറിലെ പ്രൊസസര്‍, ഹാര്‍ഡ് ഡിസ്ക്, മെമ്മറി, ഗ്രാഫിക്സ് കാര്‍ഡ്, മദര്‍ബോര്‍ഡ്, ഒപ്ടിക്കല്‍ ഡ്രൈവുകള്‍, നെറ്റ്വര്‍ക്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം മനസിലാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Speccy .മോണിട്ടറിന്‍റെ ടെപറേച്ചറും ഇതുപയോഗിച്ച് ചെക്ക് ചെയ്യാം.

ഇത് റണ്‍ ചെയ്യുമ്പോള്‍ സിസ്റ്റം സ്കാന്‍ ചെയ്യുകയും, വിവരങ്ങള്‍ ഡിസ്പ്ലേ ചെയ്യുകയും ചെയ്യും. ഇടത് പാനലില്‍ കംപ്യൂട്ടറിലെ വിവിധ കംപോണന്‍റുകള്‍ ലിസ്റ്റ് ചെയ്യും. ഇവയില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ മനസിലാക്കാം. snapshot സംവിധാനം ഉപയോഗിച്ച് ഒരു പ്രത്യേക സമയത്തെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാം.
http://www.piriform.com/speccy

Comments

comments