തെന്നിന്ത്യന്‍ താരസുന്ദരി വേദിക ദിലീപിന്റെ നായികയാവുന്നുതെന്നിന്ത്യന്‍ താരസുന്ദരിയായ വേദിക ദിലീപിന്റെ നായികയായി മലയാളത്തില്‍ എത്തുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് മായാമോഹിനിയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ‘മദ്രാസി’ എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ മികച്ച നര്‍ത്തകി കൂടിയായ വേദിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്‌. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന കാവ്യ തലൈവന്‍ എന്ന തമിഴ്‌ ചിത്രത്തില്‍ വേദികയാണ്‌ നായിക.

Comments

comments